തിരുവനന്തപുരം: നെഹ്റു സെന്ററിന്റെയും റഷ്യൻ കൾചറൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 14ന് രാവിലെ 10.30ന് റഷ്യൻ കൾചറൽ സെന്ററിൽ നടക്കുന്ന നെഹ്റു ജയന്തി ആഘോഷം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. നെഹ്റു സെന്റർ ചെയർമാൻ എം.എം. ഹസന്റെ അദ്ധ്യക്ഷത വഹിക്കും.പന്തളം സുധാകരൻ, രതീഷ് സി. നായർ ഡോ. എം.ആർ. തമ്പാൻ, പി. ശ്രീകുമാർ എന്നിവർ സംസാരിക്കും. മത്സരങ്ങളിലെ വിജയികൾക്ക് നെഹ്റു ട്രോഫിയും സമ്മാനിക്കും.നെഹ്റു ജയന്തി ആഘോഷത്തിന്റെ ഭാഗമായി 41ാമത് ഇന്റർ കോളിജിയറ്റ് ഡിബേറ്റ് മത്സരവും ദേശഭക്തിഗാനമത്സരവും 13ന് ഒരു മണി മുതൽ റഷ്യൻ കൾച്ചറൽ സെന്ററിൽ നടത്തും.