തിരുവനന്തപുരം ജില്ലയിൽ പൊലീസ് വകുപ്പിൽ, കാറ്റഗറി നമ്പർ 626/2017, 628/2017, 629/2017 പ്രകാരം വിജ്ഞാപനം ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി.) (എൻ.സി.എ.- മുസ്ലിം, ഈഴവ, പട്ടികവർഗം) തസ്തികയിലേക്ക് 26, 27, 28 തീയതികളിൽ രാവിലെ 6 മുതൽ കേശവദാസപുരം എം.ജി. കോളേജ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. വിശദവിവരങ്ങൾ പ്രൊഫൈലിൽ. അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.
അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 327/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ലക്ചറർ ഇൻ ആർക്കിടെക്ചർ തസ്തികയിലേക്ക് 20, 21 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 3 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546441).
ഒ.എം.ആർ പരീക്ഷ
ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ, കാറ്റഗറി നമ്പർ 85/2018 പ്രകാരം വിജ്ഞാപനം ചെയ്ത, ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3 (സിവിൽ)/ഓവർസിയർ ഗ്രേഡ് 3 (സിവിൽ)/ട്രെസർ, കാറ്റഗറി നമ്പർ 305/2018 പ്രകാരം വിജ്ഞാപനം ചെയ്ത ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3/ട്രെസർ/വർക് സൂപ്രണ്ട് (സിവിൽ)(പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം), പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ കാറ്റഗറി നമ്പർ 247/2018 പ്രകാരം വിജ്ഞാപനം ചെയ്ത മൂന്നാം ഗ്രേഡ് ഓവർസിയർ/ട്രെസർ, തദ്ദേശസ്വയംഭരണ വകുപ്പിൽ കാറ്റഗറി നമ്പർ 306/2018 പ്രകാരം വിജ്ഞാപനം ചെയ്ത മൂന്നാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ-സിവിൽ (പട്ടികവർഗക്കാർക്ക് മാത്രമായുളള പ്രത്യേക നിയമനം), കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 347/2018 പ്രകാരം വിജ്ഞാപനം ചെയ്ത ഓവർസിയർ ഗ്രേഡ് 3/വർക് സൂപ്രണ്ട് ഗ്രേഡ് 2 (എൻ.സി.എ.) തസ്തികകളിലേക്ക് 20 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.