നെയ്യാറ്റിൻകര: ടൗൺ എൻ. എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും അനുമോദന യോഗവും താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ യോഗത്തിൽ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നായർ, മേഖല കൺവീനർ മധു കുമാർ, കരയോഗം സെക്രട്ടറി ജയചന്ദ്രൻ നായർ, അനിൽകുമാർ, ട്രഷറർ സുകുമാരൻ നായർ, വൈസ് പ്രസിഡന്റ് വി. മോഹനകുമാർ എന്നിവർ പങ്കെടുത്തു.