നെയ്യാറ്റിൻകര: കാസർഗോഡ് നിന്നും വൈദ്യമഹാസഭയുടെ ആഭിമുഖ്യത്തിൽ 1ന് ആരംഭിച്ച നാട്ടുവൈദ്യ പ്രചാരണ യാത്രയുടെ സമാപന സമ്മേളനം 14 ന് വൈകിട്ട് 5 ന് അമരവിള ചരിത്ര മാളികയിൽ സമാപിക്കും.
പഞ്ചവാദ്യം, ചെണ്ടമേളം, കളരിപ്പയറ്റ് തുടങ്ങിയ പരമ്പരാഗത കലാകായിക രൂപങ്ങളുടെ അകമ്പടിയോടെ യാത്രാ സംഘത്തെ ചരിത്ര മാളികയിലെ വിദ്യാർത്ഥികളും വൈദ്യ പ്രമുഖരും ജനപ്രതിനിധികളും ചേർന്ന് സ്വീകരിക്കും.
തുടർന്ന് നടക്കുന്ന സമാപനസമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര നഗരസഭാദ്ധ്യക്ഷ ഹീബ, തിരുവനന്തപുരം റൂറൽ സൂപ്രണ്ട് ഓഫ് പൊലീസ് ഡി. അശോകൻ, റിട്ട. ജില്ലാ ജഡ്ജി അഡ്വ. പി.ഡി. ധർമ്മരാജ്,
വൈദ്യ മഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ, ജനറൽ കൺവീനർ ടി. ശ്രീനിവാസൻ
തുടങ്ങിയവർ സംസാരിക്കും.
90 വയസ് പിന്നിട്ട കളരിപ്പയറ്റ് ആശാനും സിദ്ധ ചികിത്സകനും ചരിത്ര മാളികയുടെ ആസ്ഥാന വൈദ്യനുമായ തലക്കുളം . വേലപ്പൻ ആശാൻ, പാലിയോട് എസ്.പി പൊന്നു വൈദ്യർ, ദാമോദരൻ വൈദ്യർ, മരിയേന്ദ്രൻ ആശാൻ, പുഷ്പരാജ് ആശാൻ,രാമചന്ദ്രൻ ആശാൻ തുടങ്ങിവരെ ആദരിക്കും.