ആര്യനാട്:ജില്ലാ ഫോറസ്റ്റ് ലേബേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആര്യനാട്ട് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.എൽ.കിഷോർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പുളിഞ്ചയിൽ വിനോദ്,സി.പി.എം.വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി,സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അനിൽകുമാർ,മണ്ണാറം രാമചന്ദ്രൻ,ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ എസ്.സഞ്ജയൻഎൻ.ശ്രീധരൻഎസ്.ദീക്ഷിത്,ഈഞ്ചപ്പുരി രാമചന്ദ്രൻ,സൂരജ്, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.സമ്മേളനം 21അംഗം ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ഭാരവാഹികളായി എം.എൽ.കിഷോർ(പ്രസിഡന്റ്),സി.ശ്രീകണ്ഠൻ നായർ(വൈസ് പ്രസിഡന്റ്),പുളിഞ്ചയിൽ വിനോദ്(സെക്രട്ടറി),കല്ലാർ ഉദയ,വിക്രമൻ കാണി(ജോയിന്റ് സെക്രട്ടറിമാർ),തെമ്മല രാജേഷ്(ട്രഷർ) എന്നിവരെ തിരെഞ്ഞെടുത്തു.യൂണിയൻ ഐഡന്റിറ്റി കാർഡ് വിതരണം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി മണ്ണാറo രാമചന്ദ്രൻ വിതരണം ചെയ്തു.