ബാലരാമപുരം: പന്തൽ കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം 17 ന് ബാലരാമപുരം കൽപ്പടി ആഡിറ്റോറിയത്തിൽ നടക്കും.രാവിലെ 9ന് രക്ഷാധികാരി കെ.മണിയൻ പതാക ഏറ്റുവാങ്ങും.പ്രസിഡന്റ് സി.ബി.ജി തിലകൻ പതാക ഉയർത്തും.11.30ന് വിവിധ കലാപരിപാടികൾ,​ 3 ന് ഗാനമേള,​ വൈകിട്ട് 5 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് സി.ബി.ജി തിലകൻ അദ്ധ്യക്ഷത വഹിക്കും.അഡ്വ.എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. ഐ.ബി.സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.മഹാകവി കുമാരനാശാൻ സ്മാരക അവാർഡ് ജേതാവ് യുവകവി എൻ.എസ് സുമേഷ് കൃഷ്ണന് പ‌ഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി സമ്മാനിക്കും. മലബാർ ട്രേഡിംഗ് കമ്പനി എം.ഡി യൂസഫ് വിവാഹ സഹായം വിതരണം ചെയ്യും.എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം അഡ്വ.കള്ളിക്കാട് ചന്ദ്രൻ വിദ്യാഭ്യാസ അവാർഡ് ദാനവും ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി ഐ.ഡി കാർഡ് വിതരണവും നടത്തും.സെക്രട്ടറി ഗിരീഷ് സിംഗ് സ്വാഗതവും ട്രഷറർ കനകരാജൻ നന്ദിയും പറയും.