ബാലരാമപുരം:നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ നേത്യത്വത്തിൽ നടക്കുന്ന ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശിശുദിനറാലി ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സിദ്ധാർത്ഥ് നയിക്കുംസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സിദ്ധാർത്ഥ്.സൗത്ത് സഹോദയയുടെ ആർട്സ് ഫെസ്റ്റിലെ പ്രസംഗമത്സരത്തിലുൾപ്പെടെ മിന്നുന്ന വിജയം ഈ കൗമാരക്കാരൻ കരസ്ഥമാക്കിയിട്ടുണ്ട്.14ന് നടക്കുന്ന ശിശുദിനറാലിയിലും തുടർന്ന് നടക്കുന്ന നെഹ്റു അനുസ്മരണ സമ്മേളനത്തിലും സിദ്ധാർത്ഥ് നേത്യത്വം നൽകും.സ്കൂളിന് അഭിമാനമായി മാറിയ സിദ്ധാർത്ഥിനെ ടാഗോർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പത്മ ശ്രീ ഡോ.വെള്ളായണി അർജ്ജുനനും സ്കൂൾ പ്രിൻസിപ്പൽ ജയശങ്കർ പ്രസാദും അഭിനന്ദിച്ചു.