മുടപുരം : കിഴുവിലം ഗ്രാമപഞ്ചായത്തിൽ പൂർണമായും ജനകീയ പങ്കാളിത്തത്തതോടെ ആരംഭിക്കുന്ന സമ്പൂർണ സി.സി ടിവി കാമറ ശൃംഖലയുടെപ്രവർത്തനോദ്ഘാടനം നാളെ വൈകിട്ട് 4.30ന് നിർവഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4 .30 ന് കിഴുവിലം ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി എ.സി. മൊയ്തീൻ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. പൊതുസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി ക്ഷേമ പദ്ധതി ഉദ്‌ഘാടനം നിർവഹിക്കും. ഡി.ജി.പി ലോക്നാഥ് ബഹ്‌റ സി.സി ടി.വിയുടെ സമ്മത പത്രം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ സ്വാഗതം പറയും. സ്വാഗത സംഘം ജനറൽ കൺവീനർ ഗിരീഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. ശ്രീകണ്ഠൻ നായർ, സൂപ്രണ്ട് ഓഫ് പൊലീസ് ബി. അശോകൻ ഡി.ഡി.പി.എസ്. ഷാജി സോൺസിലെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാബായി 'അമ്മ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി. ഗോപകുമാർ, ശ്രീലത എ.എസ്. ശ്രീകണ്ഠൻ, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ, കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് മനോജ് ബി. ഇടമന, ആറ്റിങ്ങൽ ഡി.വൈ.എസ്.പി. വിദ്യാധരൻ, തിരുവനന്തപുരം കന്റോൺമെന്റ് എസ്.എച്ച് എ.എം. അനിൽകുമാർ, ചിറയിൻകീഴ് എസ്.എച്ച്.ഒ എച്ച്.എൽ. സജീവ്, ആറ്റിങ്ങൽ എസ്.എച്ച്.ഒ ഡിപിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എസ്. ചന്ദ്രൻ, മഞ്ജു പ്രദീപ് തുടങ്ങിയവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് പുറമെ സ്വാഗതസംഘം ജനറൽ കൺവീനർ ജി. ഗിരീഷ്‌കുമാർ, വൈസ് പ്രസിഡന്റ് താരാ തങ്കൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. ഗോപകുമാർ, എ.എസ്. ശ്രീകണ്ഠൻ, ശ്രീലത, സംഘാടക സമിതി ജോയിന്റ് കൺവീനർ ജെ. ശശി, സ്വാഗത സംഘം വൈസ് ചെയർമാൻ സന്തോഷ്‌കുമാർ തുടങ്ങിയവരും പങ്കെടുത്തു.