മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം 23, 24 തീയതികളിൽ ശാർക്കരയിൽ നടക്കും . മുദാക്കൽ, ചിറയിൻകീഴ്, കിഴുവിലം, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ ,വക്കം എന്നീ ഗ്രാമപഞ്ചായത്തുകളിലെ കേരളോത്സവത്തിലെ വിജയികളായ 15 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്കാണ് ബ്ലോക്ക് തല മത്സരങ്ങളിൽ പങ്കെടുക്കുവാൻ കഴിയുന്നത്. കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് സംഘാടക സമിതി യോഗം ചേർന്നു.യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാഭായിയമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, അഡ്വ.ഫിറോസ് ലാൽ ,സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ ,ഇളമ്പ ഉണ്ണികൃഷ്ണൻ,എൻ.ദേവ് ,മഞ്ചു പ്രദീപ്, സിന്ധുകുമാരി, എസ്.സി ന്ധു, ഗീതാ സുരേഷ്, സന്ധ്യ സുജയ്, ബ്ലോക്ക് പഞ്ചായത്ത്സെക്രട്ടറി എൽ. ലെനിൻ, ജോ.ബി.ഡി.ഒ ആർ.എസ്.രാജീവ്, ആർ.കെ.ബാബു,മോനി ശാർക്കര, ജി.വ്യാസൻ ,അനിത്ത് ,ലിജിൻ, അഖിലേഷ് ,കെ.പി. ബാബുഎന്നിവർ പങ്കെടുത്തു.
സംഘാടക സമിതിയുടെ ഭാരവാഹികളായി ആർ.സുഭാഷ് (ചെയർമാൻ) അഞ്ചുതെങ്ങ് സുരേന്ദ്രൻ (വൈസ് ചെയർമാൻ) എൽ. ലെനിൻ (ജനറൽ കൺവീനർ) എന്നിവരുൾപ്പെട്ട 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.