നെയ്യാറ്റിൻകര: എൽ.ഐ.സി ഏ‌ജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യാ (സി.ഐ.ടി.യു) നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനം എഫ്.എം.ടൂറിസ്റ്റ് ഹോമിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ.പി.ജി ദിലീപ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് ചൂണ്ടിക്കൽ ഗോപിനാഥൻനായർ അദ്ധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി എസ്.ടൈറ്റസ്,കടകുളം സന്തോഷ്കുമാർ, പ്രേമചന്ദ്രൻപിള്ള,ഷാജി,ജോൺ വില്യം,എൻ.രവീന്ദ്രൻനായർ,ശ്രീലത,എസ്.ഉഷാകുമാരി,ആർ.രമണി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ചൂണ്ടിക്കൽ ഗോപിനാഥൻനായർ (പ്രസിഡന്റ്),എസ്.ടൈറ്റസ് (സെക്രട്ടറി),വട്ടവിള സാബുകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.