തിരുവനന്തപുരം: ലഹരി നിർമ്മാർജനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന വഞ്ചനാപരമായ നിലപാടുകൾക്കെതിരെ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തുമെന്ന് ലഹരി നിർമ്മാർജന സമിതി പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തരയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ലഹരിനിർമ്മാർജന സമിതി പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് എം.എൽ.എ അദ്ധ്യക്ഷനാകും. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരും വിവിധ സംഘടനാനേതാക്കളും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സമിതി വർക്കിംഗ് പ്രസിഡന്റ് പി.എം.കെ. കാഞ്ഞിയൂർ, സി.എം. യൂസഫ്, നെല്ലനാട് ഷാജഹാൻ എന്നിവർ പങ്കെടുത്തു.