nov12d

ആറ്റിങ്ങൽ: ആലംകോട് മത്സ്യമാർക്കറ്റിലെ കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സിലെ ഒരു ഭാഗമാണ് കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെ തകർന്നുവീണത്. സമീപത്തായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കാണ് ഈ ഭാഗങ്ങൾ ഇടിഞ്ഞുവീണത്. ഈ സമയം സമീപത്ത് ആളുകൾ ഇല്ലായിരുന്നതിനാൽ അപകടം ഒഴിവായി. നിരവധി ആളുകളാണ് ആലംകോട് മാർക്കറ്റിൽ ദിനംപ്രതി വന്നു പോകുന്നത്. പകൽ സമയമാണിത് ഇത് സംഭവിച്ചിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു.കെട്ടിടത്തിന്റെ പലഭാഗങ്ങളും അപകടകരമായ അവസ്ഥയിലാണ്. നിരവധി വ്യാപാരികളും നാട്ടുകാരും വന്നുപോകുന്ന സ്ഥലമായതിനാൽ എത്രയും വേഗം ആറ്റിങ്ങൽ നഗരസഭ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.