തിരുവനന്തപുരം: 2018ലെ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം കുട്ടൻ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയുടെ പുരസ്‌കാര തുക ഇരുവർക്കുമായി വീതിക്കും. പല്ലാവൂർ അപ്പു മാരാർ പുരസ്‌കാരം പല്ലാവൂർ രാഘവ പിഷാരടിക്കും കേരളീയ നൃത്ത നാട്യ പുരസ്‌കാരം കലാ വിജയനും നൽകും. ഒരു ലക്ഷം രൂപയുടേതാണ് രണ്ട് പുരസ്കാരവും.
സാസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത, കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ, കലാമണ്ഡലം കെ.ജി.വാസുദേവൻ, കെ.ബി.രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് കഥകളി പുരസ്‌കാരത്തിന് കലാകാരന്മാരെ തിരഞ്ഞെടുത്തത്.