കോവളം: പാച്ചല്ലൂർ ദേവി നഗർ റസിഡന്റസ് അസോസിയേഷൻ, കേരളകൗമുദി കോവളം ബ്യൂറോ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളയമ്പലം ഡോ. അഗർവാൾസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു.
പാച്ചല്ലൂർ ( ചുടുകാട് ) ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിന് എതിർവശത്തെ ഗുരുമന്ദിരത്തിന് സമീപമുള്ള ഹാളിൽ ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്. തിരുവല്ലം എസ്.ഐ സമ്പത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ബി. ജയചന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. കേരളകൗമുദി കോവളം ലേഖകൻ സി. ഷാജിമോൻ, സെക്രട്ടറി ആർ.എസ്. അഭിലാഷ്, ട്രഷറർ പി. അജിത്കുമാർ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. ഫോൺ: 9746442587, 9746887479.