കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ മണക്കുടിയിൽ പൊട്ടക്കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു. മണവാളപുരം സ്വദേശി സുന്ദരരാജൻ (49)ആണ് മരിച്ചത്.സുന്ദരാജൻ വീടിന്റെ അടുത്തുള്ള കാട് പടർന്ന സ്ഥലത്തുപോയി പശുവിന് പുല്ലുവെട്ടുക പതിവായിരുന്നു. ബന്ധുക്കൾ തേടിച്ചെന്നപ്പോൾ കിണറ്റിനടുത്ത് പുല്ലുവെട്ട് ഉപകരണങ്ങൾ കണ്ടു. കിണറ്റിനുള്ളിൽ എത്തി നോക്കിയപ്പോൾ സുന്ദരരാജന്റെ ചെരുപ്പുംകണ്ടു.തുടർന്ന് നാഗർകോവിൽ ഫയർഫോഴ്സ് കിണറ്റിലിറങ്ങി മൃതദേഹം കരക്കെടുത്തു.
|