തിരുവനന്തപുരം: 'നാടക് ' തിരുവനന്തപുരം സംഘടിപ്പിക്കുന്ന ലഘുനാടകമേള 'ആരവം' പി.കെ. വേണുക്കുട്ടൻ നായർ നഗറിൽ (ഭരത് ഭവൻ, തൈക്കാട്) നാളെ അരങ്ങേറും. തിരുവനന്തപുരത്ത് നിന്നു തിരഞ്ഞെടുക്കപ്പെട്ട വിവിധ നാടക സംഘങ്ങളുടെ 14 ലഘു നാടകങ്ങളാണ് അവതരിപ്പിക്കുക. രാവിലെ 10ന് നെടുമുടി വേണു മേള ഉദ്ഘാടനം ചെയ്യും. ഡിസംബർ 13, 14, 15 തീയതികളിലായി എറണാകുളത്ത് മഹാരാജാസ് കോളേജിലും മറൈൻ ഡ്രൈവിലുമായി നടക്കുന്ന പ്രഥമ നാടക് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ലഘു നാടകമേള സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ജോസ് പി. റാഫേലും സെക്രട്ടറി വിജു വർമ്മയും അറിയിച്ചു.