തിരുവനന്തപുരം: നിയമസഭയിൽ റഫറി തന്നെ സർക്കാരിന്റെ ഗോൾ പോസ്​റ്റിൽ കയറി ഗോളടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കർ മന:പൂർവം തങ്ങളുടെ അവകാശം നിഷേധിക്കുകയാണ്. ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോകും.. സഭയുടെ മുൻകാല റൂളിംഗ് സഹിതം കത്ത് നൽകും. സഭ നല്ലരീതിയിൽ മുന്നോട്ടുപോകണമെങ്കിൽ പ്രതിപക്ഷ അവകാശം അംഗീകരിക്കണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

കിഫ്ബിയിലും കണ്ണൂർ വിമാനത്താവളത്തിലും ഓഡി​റ്റ് നിഷേധിക്കുന്നത് നഗ്നമായ അഴിമതിയാണ്. 50000 കോടിയുടെ പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിട്ട കിഫ്ബി ഇതിനകം രണ്ടായിരം കോടി മാത്രമാണ് ചെലവിട്ടത്. കിഫ്ബി ഇടപാടുകൾ ആഡി​റ്റ് ചെയ്യാൻ സി .എ.ജിക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. മന്ത്റി തോമസ് ഐസക് ആളുകളെ തെ​റ്റിദ്ധരിപ്പിക്കുകയാണെന്നും,അദ്ദേഹത്തിന് ഒരു ചുക്കുമറിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കിഫ്ബിവഴി ചെലവിടുന്ന പണത്തെക്കുറിച്ച് സഭ ചർച്ചചെയ്യുന്നില്ല. സർക്കാർ ഗ്യാരന്റി ഉള്ളതിനാലാണ് ആളുകൾ കിഫ്ബിക്ക് പണം ലഭിക്കുന്നത്. അത് ചട്ടം പാലിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നത്.. സ്പീക്കർ ജനാധിപത്യവുിരുദ്ധമായി പെരുമാറുന്നതിൽ ഖേദമുണ്ട്. പ്രതിപക്ഷത്തിന്റെ വാദം ഉന്നയിക്കുന്നതിനു മുമ്പ് റൂളിങ് നല്കുകയാണ് സ്പീക്കർ.ചെയ്തതെന്ന് വി. ഡി സതീശൻ പറഞ്ഞു.. വിഷയം ചർച്ചചെയ്യപ്പെടാതിരിക്കാനാണിത്. . സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 62 ശതമാനം ഓഹരിപങ്കാളിത്തമുള്ള കിയാലിൽ ആഡി​റ്റ് നിർബന്ധമാണ്. ഒരു നിയന്ത്റണവുമില്ലാതെ നടത്തുന്ന നിയമനങ്ങൾ വെളിയിൽ വരുമെന്ന് സർക്കാരിന് ഭയമാണെന്നും അദ്ദേഹം പറഞ്ഞു.