നെടുമങ്ങാട് :കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിലെ ലാന്റ് ഫോൺ പ്രവർത്തന രഹിതമെന്ന് പരാതി.യാത്രക്കാർക്ക് ബസ് സർവീസുകളുടെ സമയം വിളിച്ച് ചോദിക്കാൻ കഴിയാത്ത സ്ഥിതിയാണ്.ദീർഘദൂര സർവീസുകളുടെ സമയക്രമം അടുത്തിടെ അധികൃതർ പരിഷ്കരിച്ചിരുന്നു.ഇതോടെ,ബസ് പുറപ്പെടുന്ന സമയം ഡിപ്പോയിൽ വിളിച്ച് ഉറപ്പിച്ച ശേഷമാണ് സ്ഥിരം യാത്രക്കാർ സ്റ്റാൻഡിൽ എത്തിയിരുന്നത്.വൈകുന്നേരം 5 മണി കഴിഞ്ഞാൽ റൂട്ടുകളിൽ സർവീസ് പോകുന്ന ജീവനക്കാർക്കും ഡിപ്പോയുമായി ബന്ധമില്ലാത്ത അവസ്ഥയാണ്.വണ്ടി കേടായി വഴിയിലാവുകയോ അപകടങ്ങൾ പിണയുകയോ ചെയ്‌താൽ ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസറുടെ മൊബൈൽ ഫോണിൽ വിളിച്ചാലേ വിവരം അറിയിക്കാൻ സാധിക്കുകയുള്ളു.