നെടുമങ്ങാട് :കൂട്ടായ്മകളിലൂടെ കൃഷി ജനകീയമാക്കിയ വെമ്പായം കൃഷി ഭവനിലെ ഓഫീസർ രഞ്ചിത്തിനും കരകുളം കൃഷിഭവനിൽ നിന്നും കോഴിക്കോട്ട് സ്ഥലം മാറിയ ഷീജയ്ക്കും നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസിന്റ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.കാർഷിക കർമ്മ സേന, ക്ലസ്റ്റർ കൃഷി,സംഘകൃഷി ശാക്തീകരണം,നവ മാദ്ധ്യമ കൃഷി പ്രചരണം, ഇക്കോ ഷോപ്പ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗ്രാമീണ മേഖലയിൽ കാർഷിക മുന്നേറ്റം സൃഷ്ടിക്കാൻ കൃഷി ഓഫീസർക്ക് സാധിച്ചതായി എ.ഡി.എം പറഞ്ഞു.എ.ഡി.എയിലെ യു.ഡി ക്ലാർക്ക് ബിനു സ്വാഗതം പറഞ്ഞു.