nov12e

ആറ്റിങ്ങൽ:ദേശീയ പാതയോരത്ത് ആറ്റിങ്ങൽ പ്രൈവറ് ബസ്‌സ്റ്റാൻഡിനു എതിർ വശത്തു പ്രവർത്തിച്ചുവന്നിരുന്ന കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റ് ആറ്റിങ്ങൽ പാലസ് റോഡ് അമ്മൻ കോവിലിനു സമീപം ആകാശ് ടവർ ബിൽഡിംഗ്‌ലേക്ക് മാറ്റി സ്ഥാപിച്ചു.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്‌തു.കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ലേഖാ സുരേഷ് ആദ്യ വില്പന നടത്തി.മുനിസിപ്പൽ കൗൺസിലർമാരായ തുളസീധരൻപിള്ള,പ്രിൻസ് രാജ്, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ടി.എസ്.സിന്ധു എന്നിവർ പങ്കെടുത്തു.