padmanabhaswamy-temple

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാലത്തോടനുബന്ധിച്ച് 17 മുതൽ ഡിസംബർ 27 വരെ ശാസ്താം കോവിലിൽ ചിറപ്പ് വഴിപാടായി നടത്താം.എല്ലാ നടകളിലുമുള്ള കംപ്യൂട്ടർ കൗണ്ടറുകൾ വഴി വഴിപാട് ചീട്ടാക്കാം. 2500 രൂപയാണ് ചിറപ്പ് വഴിപാടിന്റെ തുക.മണ്ഡല മകരവിളക്ക് കാലത്തെ തിരക്ക് കണക്കിലെടുത്ത് വൈകിട്ട് 4 മുതൽ 5 വരെ പ്രത്യേക ദർശന സൗകര്യവും ഒരുക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.