കോവളം: യോഗ പരിശീലനം കഴിഞ്ഞ് മടങ്ങിയ ഉക്രൈൻ സ്വദേശിയായ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ കോവളം പൊലീസ് അറസ്റ്റുചെയ്‌തു. ഗ്രോ ബീച്ചിന് സമീപം പിണക്കവിള വീട്ടിൽ നാസറിനെയാണ് (55) പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെ സീറോക്ക് ബീച്ചിന് സമീപത്തായിരുന്നു സംഭവം. യുവതിയുടെ നിലവിളികേട്ട് സമീപമുള്ള കച്ചവടക്കാർ ഓടിക്കൂടുകയും കോവളം പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി കോവളം എസ്.ഐ അനീഷ് കുമാർ പറഞ്ഞു.