മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കലാകായികമേള മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ നടന്നു.ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 7 ഗ്രാമപഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്തവരുടെ മേളയിൽ 220 പേർ പങ്കെടുത്തു.സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രപസിഡന്റ് വിളപ്പിൽ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ,ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ആർ.രമാകുമാരി,എസ്.ശോഭനകുമാരി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ,ഡി.സുരേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മായാരാജേന്ദ്രൻ,എൽ.അനിത,ടി.രമ,സിന്ധുകുമാരി അശോകൻ,സി.ഡി.പി.എ.റോഷ്നി എന്നിവർസംസാരിച്ചു.ബഡ്സ്സ്കൂൾ അദ്ധ്യാപകരെയും ആയമാരെയും ജില്ലാപഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റും ആദരിച്ചു.കലാകായിക മൽസര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.