നെടുമങ്ങാട് :ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൊളിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച 79 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെയും ജൂനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെയും ഉദ്ഘാടനം ജല്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചുജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ആനാട് ജയൻ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് പാണയം നിസാർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാന നവാസ്,ബ്ലോക്ക് പഞ്ചായത്തുമെമ്പർ തോട്ടുമുക്ക് അൻസർ,വിതുര സി.ഐ ശ്രീജിത്ത്.പഞ്ചായത്ത് മെമ്പർമാരായ തൊളിക്കോട് ഷംനാദ്,എൻ.എസ് ഹാഷിം,അഷ്കർ തൊളിക്കോട്,അബദുൾ കലാം,എ.ബി.എം.മുബാറക്ക്, തച്ചൻകോട് വേണുഗോപാൽ,വൈ.എം.ഹാഷിം,തൊളിക്കോട് ഷാനി,അനീസത്ത്,പനവൂർ സജീദ്,സുനിൽ രാജ്,അസ്മാബീവി.എം തുടങ്ങിയവർ പ്രസംഗിച്ചു.