ശ്രീകാര്യം: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എൽ.പി, യു.പി, എച്ച്.എസ്, പ്ലസ് ടു, കോളേജ്, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിൽ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലമുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), പദ്യം ചൊല്ലൽ, ഉപന്യാസ രചന (മലയാളം), ശ്രീനാരായണ ക്വിസ്, ആത്മോപദേശശതക ആലാപനം, ശിവശതക ആലാപനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. നവംബർ 30, ഡിസംബർ 1 തീയതികളിലായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഉൾപ്പെടെ 16 കേന്ദ്രങ്ങളിൽ പ്രാദേശികതല മത്സരങ്ങൾ നടക്കും. ആദ്യ രണ്ടു സ്ഥാനങ്ങൾ നേടുന്നവരെ പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരങ്ങൾ ഡിസംബർ 26 മുതൽ 28 വരെ ശിവഗിരിയിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 25ന് ശ്രീനാരായണ ഗുരുകുലത്തിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി 9447033466 (ഡോ. അജയൻ പനയറ), 8089477686 (കെ.കെ. ജനീഷ്, പി.ആർ.ഒ ശിവഗിരി മഠം) എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.