തിരുവനന്തപുരം: മനുഷ്യാവകാശ സംഘടനായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ (എൻ.എഫ്.പി.ആർ) ജില്ലാ സമ്മേളനം ദേശീയ പ്രസിഡന്റ് പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രദീപൻ മാളോത്ത് ലഹരി വിരുദ്ധ സെമിനാറും ചിത്രപ്രദർശനവും ഉദ്ഘാടനം ചെയ്തു. വാളയാർ ബാലികമാരുടെ യഥാർത്ഥ ഘാതകരെ പിടികൂടണമെന്നും കുടുംബത്തിന് നീതി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ മേൽ മനുഷ്യാവകാശ ധ്വംസനം വർദ്ധിച്ചുവരുന്നതായി യോഗം വിലയിരുത്തി. വാളയാർ ബാലികമാരുടെ നീതി സംരക്ഷണ പ്രമേയം കെ.ജി. ബാബു വട്ടപറമ്പിൽ അവതരിപ്പിച്ചു. ഭാരവാഹികളായി എം.എം. സഫർ (പ്രസിഡന്റ്), വി.എസ്. പ്രദീപ് (ജനറൽ സെക്രട്ടറി), മഹേഷ് എം.ടി. (ട്രഷറർ), എം. നജീബ്, വേണുഗോപാൽ (വൈസ് പ്രസിഡന്റുമാർ) അഴിപ്പിൽ അനി, ശ്രീകുമാരി സുധ (സെക്രട്ടറിമാർ) എന്നിവരെയും ജില്ലാ കോ-ഓർഡിനേറ്ററന്മാരായി ചന്തവിള ചന്ദ്രൻ, ബൈജു തോന്നയ്ക്കൽ, അജിത എന്നിവരെയും തിരഞ്ഞെടുത്തു.