നെടുമങ്ങാട് : റോഡിലെ ഗട്ടറിൽ സ്‌കൂട്ടർ തെന്നി വീണ് പരിക്കേറ്റ യാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു.അരുവിക്കര ഭഗവതിപുരം മേലേക്കോണം ജി.എസ്.ഭവനിൽ ബി.സുരേന്ദ്രന്റെ ഭാര്യ പി.ഗീതാകുമാരി (52) യാണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് വൈകീട്ട് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗീതാകുമാരി നെടുമങ്ങാടിനു സമീപം നെട്ടിറച്ചിറ കുറിഞ്ചിറക്കോട് ഗട്ടറിൽ വീണ് റോഡിലേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിച്ചു.ചികിത്സയ്ക്കിടെ കഴിഞ്ഞദിവസം മരിച്ചു. മക്കൾ: ശരണ്യ, സൗമ്യ. മരുമക്കൾ: അരുൺകുമാർ, ശ്രീജിത്ത്. സഞ്ചയനം 15 ന് രാവിലെ 9 ന്.