തിരുവനന്തപുരം: രാജ്യത്തെ റീട്ടെയിൽ വ്യാപാരരംഗത്തെ തകർക്കുന്ന നിലപാടുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. കേരള വ്യാപാരി വ്യവസായ ഏകോപനസമിതി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച തകരുന്ന പരമ്പരാഗത റീട്ടെയിൽ വ്യാപാരമേഖല തകരുന്ന ഭാരതം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡ‌ന്റ് കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു,​സംസ്ഥാന പ്രസിഡ‌ന്റ് ജോബി വി. ചുങ്കത്ത്,​ സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി,​ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ,​ ഡോ. കെ.സി. ചന്ദ്രശേഖരൻ നായർ,​ പ്രസാദ് ജോൺ മാമ്പ്ര,​ നിജാം ബഷി,​ പി.എം.എം.ഹബീബ്,​ വി.എ. ജോസ് ഉഴുന്നാലിൽ,​ ടോമി കുറ്റിയാങ്കൽ,​ കെ.പി. ശ്രീധരൻ,​ കരമന മാധവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ് സ്വാഗതവും ജില്ലാ ട്രഷറർ നെട്ടയം മധു നന്ദിയും പറഞ്ഞു.