psc
PSC

തിരുവനന്തപുരം: നിയമന തിരഞ്ഞെടുപ്പിന്റെ പരീക്ഷ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിന്‌ മുന്നോടിയായി എല്ലാ ഉദ്യോഗാർത്ഥികളും ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യണമെന്ന് പി.എസ്.സി നിർദ്ദേശിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷൻ മുഖേന നിലവിൽ 50 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ പി.എസ്.സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രൊഫൈലിൽ ആധാർ നമ്പർ ചേർത്തിട്ടുള്ളവരിലും ആധാർ പ്രൊഫൈലുമായി ബന്ധിപ്പിക്കാത്തവരുണ്ട്. ആധാർ നമ്പർ പ്രൊഫൈലിൽ ചേർത്തിട്ട് ലിങ്ക് ചെയ്യാത്തവരും പ്രൊഫൈലിൽ ആധാർ നമ്പർ ഉൾപ്പെടുത്താത്തവരും അടിയന്തരമായി പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.


ആധാർ ബന്ധിപ്പിക്കുന്നത്

പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഹോം പേജിൽ കാണുന്ന ആധാർ ലിങ്കിംഗ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ലിങ്കിംഗ് ആധാർ വിത്ത് പ്രൊഫൈൽ വിൻഡോയിൽ ആധാർ നമ്പർ, ആധാർ കാർഡിലുള്ള പേര് എന്നിവ നൽകി കൺസെന്റ് ഫോർ ആതന്റിക്കേഷനിൽ ടിക് ചെയ്തശേഷം ലിങ്ക് വിത്ത് പ്രൊഫൈൽ ബട്ടൺ ക്ലിക്ക് ചെയ്ത് ആധാർ ലിങ്കിംഗ് പൂർത്തിയാക്കാം.