വർക്കല: സർഗവേദിയുടെ 70ാമത് പ്രതിമാസ സാഹിത്യ - സംഗീത സംഗമം വർക്കല സീക്കോ കോളേജിൽ പ്രൊഫ. ഗേളി ഷാഹിദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. വക്കം സുകുമാരൻ, എ.വി. ബാഹുലേയൻ, നീലി മോഹൻദാസ്,അഡ്വ.കെ. സുഗതൻ, ആലംകോട് ദർശൻ, മണമ്പൂർ രാജദേവൻ, ഷിബു മേൽകടയ്ക്കാവൂർ, പ്രകാശ് വിളബ്ഭാഗം, സരോജ പ്രസാദ്, ബേബി രാധാകൃഷ്ണൻ, അപർണ, ബെൻസി തുടങ്ങിയവർ സംസാരിച്ചു.