പാറശാല : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഗ്രാമോത്സവത്തിലെ കലാകായിക മത്സരങ്ങളിൽ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ധനുവച്ചപുരം യവനിക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സമാപന സമ്മേളനം പ്രസിഡന്റ് വൈ.ലേഖ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനിതാഷാലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മോഹൻകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ടി.സൗമ്യ, ഷീനാ സുബാഷ്, സെക്രട്ടറി എസ്.ഒ.ഷാജികുമാർ, കോ-ഓർഡിനേറ്റർ പി.സൈജു, ജോയ് കെ.ജോൺസൺ, വി.പി.പ്രവീൺകുമാർ, ആദിത്യൻ.എസ്, എൽ.സിന്ധു, എ.സജികുമാർ എന്നിവർ പങ്കെടുത്തു.വിജയികൾക്ക് പ്രസിഡന്റ് വൈ.ലേഖ ട്രോഫികൾ വിതരണം ചെയ്തു.