തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷൻ 'വിവരാവകാശ നിയമവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ഇന്ന് രാവിലെ 10.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഐ.എം.ജി പത്മ ആഡിറ്റോറിയത്തിൽ നടക്കുന്ന ശില്പശാലയിൽ എൽ.എസ്.ജി.ഡി അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസ് മുഖ്യാതിഥിയാകും. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൺ എം. പോൾ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചകൾക്ക് വിൻസൺ എം. പോൾ, വിവരാവകാശ കമ്മിഷണർമാരായ കെ.വി. സുധാകരൻ, പി.ആർ. ശ്രീലത, ഡോ. കെ.എൽ. വിവേകാനന്ദൻ, എസ്. സോമനാഥൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും എൻജിനിയർമാരും ശില്പശാലയിൽ പങ്കെടുക്കും.