തിരുവനന്തപുരം : ജില്ലയിൽ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 60 വയസു കഴിഞ്ഞ പ്രമേഹ രോഗികൾക്കുള്ള ഗ്ലൂക്കോമീറ്റർ വിതരണം 26ന് നടക്കും. പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. നഗരസഭാ പരിധിയിലെയും നേമം​, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തുകളിലെയും ഗുണഭോക്താക്കൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യും. മറ്റ് ഗുണഭോക്താക്കൾക്കുള്ള ഗ്ലൂക്കോമീറ്റർ സംബന്ധിച്ച വിവരങ്ങൾ തൊട്ടടുത്തുള്ള അംഗൻവാടികളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471​2343241.