പോത്തൻകോട്: ഓട്ടൻതുള്ളലിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ സ്ഥാനം നേടിയ കുറിച്ചിത്താനം ജയകുമാർ 24 മണിക്കൂർ തുടർച്ചയായി തുള്ളൽ അവതരിപ്പിച്ച് ഗിന്നസ് ബുക്ക് റെക്കാഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്നു. സത്യസായി ബാബയുടെ 94-ാമത് ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ സായിഗ്രാമത്തിൽ നടക്കുന്ന 108 ദിവസത്തെ ആഘോഷപരിപാടികളുടെ ഭാഗമായി ഇന്ന് നടക്കുന്ന പരിപാടിയിലാണ് ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നത്. ഇന്ന് രാത്രി 12ന് ആരംഭിച്ച് നാളെ രാത്രി അവസാനിപ്പിക്കുന്ന ഓട്ടൻതുള്ളൽ വൈകിട്ട് 6 ന് സായിഗ്രാമം ആഡിറ്റോറിയത്തിൽ നടൻ നെടുമുടിവേണുവും ബി. സത്യൻ എം.എൽ.എയും ചേർന്ന് ഉദ്ഘാടനം ചെയ്യും. സായിഗ്രാമം ഡയറക്ടർ ആനന്ദകുമാർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.