തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിട്ടി ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം തുടരുന്നു. ഇന്നലെ മുൻ മന്ത്രി ബാബു ദിവാകരൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ആർ. രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ,​ എൽദോ എബ്രഹാം എന്നിവരും എം.എം. ജോർജ്,​ കവിതാരാജൻ,​ പി. വിജയമ്മ, വിജയൻ നായർ,​ പ്രേംകിരൺ,​ എസ്. ഹസൻ,​ എം. അജികുമാർ,​ അജയൻ,​ ഡി. ജോയി,​ പി.എം. റെജി,​ സുരേഷ്,​ കെ.എസ്. ഷിബു,​ ബാജി,​ സുബോദ്കുമാർ,​ എം. സുരേഷ് എന്നിവർ സംസാരിച്ചു.