basket-ball
basket ball

5

മലയാളി താരങ്ങളാണ് നാളെ മുതൽ മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന ഏഷ്യ - ഓഷ്യാനിയ മേഖല ഒളിമ്പിക് പ്രീ ക്വാളിഫയിംഗ് ടൂർണമെന്റിനുള്ള ഇന്ത്യൻ വനിതാ ബാസ്കറ്റ് ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവരിൽ നാലുപേരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ താരങ്ങൾ. ഒരാൾ റെയിൽവേയ്ക്കു വേണ്ടി കളിക്കുന്നു. ആസ്ട്രേലിയ, ചൈനീസ് തായ്പേയ്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ടൂർണമെന്റിലെ ഗ്രൂപ്പ് സിയിൽ ഇന്ത്യ പത്സരിക്കുന്നത്. നാളെ ജപ്പാനെതിരെയാണ് ആദ്യ മത്സരം.

1. സ്റ്റെഫി നിക്സൺ

27 വയസ്

കൊരട്ടി സ്വദേശി

കെ.എസ്.ഇ.ബി താരം,

നേരത്തേയും ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടുണ്ട്.

2. ജീന പി.എസ്

25 വയസ്

വയനാട് സ്വദേശി

കെ.എസ്.ഇ.ബി താരം

ഇന്ത്യൻ ടീമിനെ നയിക്കുന്നത് ജീനയാണ്.

3.

ശ്രുതി അരവിന്ദ്

പാലക്കാട് സ്വദേശി

റെയിൽവേസിനായി കളിക്കുന്നു

ഈ വർഷം ബംഗളൂരുവിൽ നടന്ന ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്.

4

അഞ്ജന പി.ജി

25 വയസ്

കൊല്ലം സ്വദേശി

കെ.എസ്.ഇ.ബി താരം

ഏഷ്യാ കപ്പിൽ അഞ്ജനയും ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

5.അനിഷാ ക്ളീറ്റസ്

20 വയസ്

കെ.എസ്.ഇ.ബി താരം

കോട്ടയം സ്വദേശി

ഇന്ത്യൻ ടീമിൽ ഇതാദ്യം

ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.