പാറശാല: കടയ്‌വിള ശ്രീ ഭദ്രകാളി, യക്ഷിയമ്മൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തങ്ങൾക്ക് മുന്നോടിയായി കുടുംബയോഗം ചേർന്ന് പ്രശ്നവശാലുള്ള നെയ്‌വിളക്ക് തെളിക്കൽ നടത്തി. തുടർന്ന് കൺവീനർ സദാശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് കുടുംബയോഗം എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ കൺവീനറും കടയ്‌വിള ശ്രീ ഭദ്രകാളി, യക്ഷിയമ്മൻ ക്ഷേത്ര കമ്മിറ്റി കൺവീനറുമായ ബി.ബിനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. അജികുമാർ, രഘുവരൻ എന്നിവർ സംസാരിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ശശിധരൻ (ചെയർമാൻ), നന്ദു, ശ്രീരാഗ് (വൈസ് ചെയർമാൻമാർ), അജയൻ (ജോയിന്റ് കൺവീനർ) എന്നിവരടങ്ങുന്ന 34 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.