ദുബായ് : ഐ.സി.സി ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ബാറ്റ്സ്മാൻമാരിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയും ബൗളിംഗിൽ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിറുത്തി.
895 പോയിന്റുമായാണ് കൊഹ്‌ലി ഒന്നാം സ്ഥാനത്തുള്ളത്.
2 രോഹിത് ശർമ്മയാണ് ബാറ്റ്സ്‌മാൻമാരിൽ രണ്ടാം സ്ഥാനത്ത്.
10 ആൾ റൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ ആദ്യ പത്ത് സ്ഥാനത്തിനകത്തുള്ള ഇന്ത്യൻ താരം.
797 പോയിന്റുമായാണ് ബുംറ ബൗളർമാരുടെ പട്ടികയിൽ ഒന്നാമതുള്ളത്.
2 ന്യൂസിലൻഡ് പേസർ ട്രെന്റ് ബൗൾട്ടാണ് രണ്ടാം സ്ഥാനത്ത്.
122 റേറ്റിംഗ് പോയിന്റുള്ള ഇന്ത്യ ഏകദിന ടീം റാങ്കിംഗിൽ രണ്ടാമതാണ്.
125 റേറ്റിംഗ് പോയിന്റുള്ള ഇംഗ്ളണ്ടാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ് മൂന്നാം സ്ഥാനത്ത്.