smart-bus-program

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയിൽ ആരംഭിച്ച സ്മാർട്ട് ബസ് പദ്ധതി'യ്ക്ക് കേന്ദ്ര നഗരഭവന മന്ത്രാലയത്തിന്റെ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ മികച്ച നഗര ബസ് സേവന പദ്ധതിക്കുള്ള പുരസ്‌കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പൊതുഗതാഗത സംരംഭങ്ങളിൽ സ്തുത്യർഹ സംരംഭം എന്ന നിലയിലാണ് അവാർഡ്. 17ന് ലക്നൗവിൽ നടക്കുന്ന അർബൺ മൊബിലിറ്റി കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പുരസ്‌ക്കാരം ഏറ്റുവാങ്ങും.