തിരുവനന്തപുരം : തിരുവനന്തപുരം ലോക പ്രമേഹ രോഗത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 8 മുതൽ 12 വരെയാണ് ക്യാമ്പ്. പ്രമേഹ രോഗ വിദഗ്ദ്ധരായ ഡോ. കെ.പി. പൗലോസ്, ഡോ. രമേശൻ പിള്ള, ഡോ. ധന്യ ഉണ്ണിക്കൃഷ്ണൻ, ഡോ. ഹേമലത, ഡോ. ആനി അലക്സാണ്ടർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. രോഗനിർണയത്തോടനുബന്ധിച്ച് നടത്തുന്ന രക്തപരിശോധനകൾക്ക് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഫോൺ : 8129650798, 9961589007, 9745964777.