കോവളം: പാച്ചല്ലൂർ ദേവീക്ഷേത്രത്തിന് മുന്നിലെ പൂക്കടയിൽ തീപിടിത്തം. പാച്ചല്ലൂർ സ്വദേശി അശോകന്റെ പൂക്കടയിൽ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടായത്. കടയിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകൾ, ഫാൻ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. മീറ്റർ ബോർഡിൽ നിന്നുമാണ് തീപടർന്നതെന്ന് ഫയർഫോഴ്‌സ് വിഴിഞ്ഞം യൂണിറ്റ് എ.എസ്.ഒ തുളസീധരൻ പറഞ്ഞു.