തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് നിരന്തരം പറയുന്ന ഇടതുസർക്കാർ വാളയാറിൽ ദാരുണമായി കൊലചെയ്യപ്പെട്ട രണ്ട് ദളിത് പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 83-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ്, അജയ് തറയിൽ, കെ.കെ. ഷാജു, അജിരാജകുമാർ, രാജേന്ദ്രബാബു, ഷാജിദാസ്, ബാബുനാസർ, ഷെണാൽജി, അഡ്വ. ഷേണാജി ജയചന്ദ്രൻ, രജനി പ്രദീപ്, വിജയമ്മ, അഡ്വ. റസിയ ബീവി, രാജേഷ് സഹദേവൻ എന്നിവർ സംസാരിച്ചു.