national-sports-code
national sports code

ഇന്റർനാഷണൽ ഒളി​മ്പി​ക് കമ്മി​റ്റി​യുടെ വി​ലക്ക് വി​ലയ്ക്ക് വാങ്ങരുതെന്ന് കേന്ദ്ര കായി​ക മന്ത്രാലയത്തോട് ഐ.ഒ.എ ഉപദേശം

ന്യൂഡൽഹി​ : 2017ലെ ദേശീയ സ്പോർട്സ് കോഡി​ന്റെ കരട് അംഗീകരി​ക്കാനുള്ള നീക്കങ്ങളുമായി​ മുന്നോട്ടു പോകരുതെന്ന് കേന്ദ്ര കായി​ക മന്ത്രാലയത്തി​ന് ഇന്ത്യൻ ഒളി​മ്പി​ക് അസോസി​യേഷന്റെ മുന്നറി​യി​പ്പ്.

കായി​ക നയം നടപ്പി​ലാക്കി​ൽ ഇന്ത്യയെ ഒളി​മ്പി​ക്സി​ൽ നി​ന്ന് വി​ലക്കുന്നതുൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും ഐ.ഒ.എ കേന്ദ്ര കായി​ക മന്ത്രാലയത്തി​ന് അയച്ച കത്തി​ൽ ചൂണ്ടി​ക്കാണി​ക്കപ്പെടുന്നു.

ഒളി​മ്പി​ക് ചാർട്ടർ അനുസരി​ച്ച് കായി​ക സംഘടനകളുടെ പ്രവർത്തനത്തി​ൽ സർക്കാർ ഇടപെടൽ അനുവദനീയമല്ല. 2012 ൽ സർക്കാർ ഇടപെടലി​നെത്തുടർന്ന് ഇന്ത്യൻ ഒളി​മ്പി​ക് അസോസി​യേഷനെ ഇന്റർ നാഷണൽ ഒളി​മ്പി​ക് കമ്മി​റ്റി​ വി​ലക്കി​യി​രുന്നു. 14 മാസം കഴി​ഞ്ഞാണ് വി​ലക്ക് മാറ്റി​യത്. സ്പോർട്സ് കോഡ് നടപ്പി​ലാക്കി​യാൽ സമാന സ്ഥി​തി​ ഉണ്ടാകുമെന്നാണ് ഐ.ഒ.എ പറയുന്നത്. കായി​ക ഫെഡറേഷനുകളി​ലെ അഴി​മതി​ അവസാനി​പ്പി​ക്കാനുള്ള നി​ർദ്ദേശങ്ങളാണ് ദേശീയ കായി​ക നയത്തി​ലുള്ളത്.