മലയിൻകീഴ് : ബൈക്ക് യാത്രികൻ കാറിടിച്ച് തൽക്ഷണം മരിച്ചു. ബാലരാമപുരം പൊങ്കാളി മേലേ പുത്തൻ വീട്ടിൽ രാജനാണ് (43) മരിച്ചത്.ഇന്നലെ വൈകുന്നേരം 6.30ന് വലിയവിള ജംഗ്ഷന് സമീപത്താണ് സംഭവം.ബൈക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം കാർ നിറുത്താതെ പോവുകയായിരുന്നു.വിളപ്പിൽശാലയിൽ ഭാര്യ വീട്ടിൽ പോയി മടങ്ങവേ അമിതവേഗത്തിലെത്തിയ കാർ രാജന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ രാജന്റെ തല റോഡിലിടിച്ചുള്ള ഗുരുതരപരിക്കാണ് മരണകാരണം.മരപ്പണിക്കാരനാണ് രാജൻ.പിതാവ്: ഫ്രാൻസിസ്.മാതാവ്: സുമതി.ഭാര്യ:ലതിക.. മക്കൾ: അഞ്ജലി, അലൻ.