കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവമായ സർഗോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് ദീപ .ഐ.എസ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ അദ്ധ്യക്ഷനായി. സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഉദ്ഘാടനം ചെയ്‌തു. അഡ്വ.ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ.പി.ആർ. രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിലി വിനോദ്, കെ. ശിവദാസൻ, ലിസി ശ്രീകുമാർ, പഞ്ചായത്തംഗങ്ങളായ ഡി. ബേബികുമാർ, പി. കൊച്ചനിയൻ, വിലാസിനി, ഷിനോദ്, കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. മധുസൂദനക്കുറുപ്പ്, സി.ഡി.പി.യു ജംലാറാണി, സി.ഡി.എസ് ചെയർപേഴ്സൺ ലിസി ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു.