കല്ലമ്പലം:കരവാരം ക്ഷീരോൽപാദക സഹകരണ സംഘം വാർഷിക പൊതുയോഗം നടന്നു.സംഘം പ്രസിഡന്റ് കമുകുംപള്ളി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.കരവാരം പഞ്ചായത്ത് സഹകരണബാങ്ക് പ്രസിഡന്റ് എസ്.മധുസൂദനക്കുറുപ്പ്,ഭരണ സമിതി അംഗങ്ങളായ ബി.കെ.സജീവൻ,ആർ.രാജൻ,രാധാമണി,ആർ.സുഗതൻ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി ആർ.സിദ്ധാർഥൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.ക്ഷീര കർഷകരായ അംബിക ശധിധരൻ എന്നിവരുടെ മകൻ ഷൈജുവിന് സംഘാംഗങ്ങളുടെ വകയായി ചികിത്സാ സഹായം കൈമാറി.