sasee

തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകളൊന്നും നിറുത്തലാക്കിയിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. 65സർവീസുകൾക്കായി ഡിപ്പോയിൽ 75ബസുകളുണ്ട്. മുൻപ് നിറുത്തലാക്കിയ കീഴാറ്റൂർ, കൊറ്റമ്പള്ളി സർവീസുകൾ പുനരാരംഭിച്ചിട്ടുമുണ്ട്. മെഡിക്കൽ കോളേജ് ഫാസ്റ്റ് പാസഞ്ചർ ആറ്റിങ്ങൽ വരെ നീട്ടിയിട്ടുണ്ട്. ചെമ്പകപ്പാറ റൂട്ടിൽ 12 ട്രിപ്പുകളുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസ് പുതുതായി തുടങ്ങി. നെയ്യാറ്റിൻകര, വെള്ളറട, പൂവാർ തുടങ്ങിയ സമീപ ഡിപ്പോകളിൽ നിന്ന് ചെയിൻ സർവീസുമുണ്ട്. സിറ്റി ഡിപ്പോയിൽ നിന്നുള്ള കാട്ടാക്കട സർവീസുകളിൽ ചിലത് ലാഭകരമല്ലാത്തതിനാൽ നിറുത്തിയിട്ടുണ്ട്.പ്രവർത്തന ചെലവ് കിട്ടാത്ത സർവീസുകൾ പുനഃക്രമീകരിക്കും. പുതിയ സർവീസ് തുടങ്ങുന്നത് സാദ്ധ്യതാപഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും ഐ.ബി. സതീഷിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.