ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം പെരുങ്ങുഴി ഗാന്ധിസ്മാരകം ശാഖാ വാർഷിക സമ്മേളനവും പ്രതിഭാസംഗമവും ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. 10 നിർദ്ധന കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം സി. വിഷ്ണുഭക്തൻ നിർവഹിച്ചു. യോഗം കൗൺസിലർ ഡി. വിപിൻരാജ് മുഖ്യപ്രഭാഷണം നടത്തി. മികച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണം യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും ഗുരുദേവ ക്ഷേത്ര നിർമ്മാണ പ്രഖ്യാപനവും അവലോകനവും യോഗം മുൻ ഡയറക്ടർ സുദേവൻ സ്വരലയയും നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഉണ്ണികൃഷ്ണൻ ഗോപിക, വനിതാസംഘം ശാഖാ പ്രസിഡന്റ് ദീപ സുരേഷ്, വൈസ് പ്രസിഡന്റ് ലതിക സുദേവൻ, സെക്രട്ടറി അമൃതാസന്തോഷ്, ശാഖാ പ്രതിനിധി എസ്. പ്രസന്നൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്. ഉദയൻ, പി. സുരേന്ദ്രൻ, ആർ. ബിനിൽകുമാർ, കെ. സതീശൻ, കെ. വിമലൻ, കെ. സുരേന്ദ്രൻ, മുൻ ശാഖാ സെക്രട്ടറി എസ്. രാജു തുടങ്ങിയവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ. രാജൻ സ്വാഗതവും ദീപ സുരേഷ് നന്ദിയും പറഞ്ഞു. കെ. ബാബു ഗുരുസ്മരണ നടത്തി.