നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രലിനു മുന്നിൽ മാലിന്യം കുന്നുകൂടുന്നതായി പരാതി. മാലിന്യം നീക്കം നടക്കാത്തതിനാൽ പ്രാർത്ഥന നടക്കുന്ന ഞായറാഴ്ച ദിവസങ്ങളിൽ മാലിന്യം നായ്ക്കൾ റോഡിൽ വലിച്ചിടുന്നതും പതിവാണ്. വലിയ ദുർഗന്ധം ഉണ്ടാവുന്നതായും ഇത് സംബന്ധിച്ച് നിരവധി പരാതികൾ മുനിസിപ്പാലിറ്റിക്ക് നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നും പള്ളി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. പളളിക്ക് മുന്നിലെ മാലിന്യത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് കമ്മിറ്റിക്കാർ.