liquire

തിരുവനന്തപുരം: പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്മാറേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. നിലവിൽ വീര്യം കുറഞ്ഞ മദ്യമായ ബിയർ, വൈൻ എന്നിവ സംസ്ഥാനത്ത് കെ.എസ്.ബി.സി വഴി വിൽക്കുന്നുണ്ട്.

ഇത് മദ്യാസക്തി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ല. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നതിലൂടെ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ടുവരാൻ സാധിക്കും. മദ്യ വില്പനയിലൂടെ സാമ്പത്തികസ്രോതസ് കണ്ടെത്താമെന്നത് സർക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് ബിയർ ഒഴികെയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഉപഭോഗം 2016-17, 2017-18, 2018-19 വർഷങ്ങളിൽ തൊട്ടുമുൻപുള്ള വർഷത്തെക്കാൾ യഥാക്രമം 2, 2, 4 ശതമാനം വീതം വർദ്ധനയുണ്ടായിട്ടുണ്ട്.

ബിയറിന്റെ ഉപഭോഗം 2016-17, 2017-18 വർഷങ്ങളിൽ തൊട്ടുമുമ്പിലെ വർഷത്തെക്കാൾ യഥാക്രമം 3%, 23% കുറവുണ്ട്. 2018-19 വർഷത്തിൽ 5% വർദ്ധനയുണ്ട്.